വികസന പദ്ധതികൾ ജനം ഏറ്റെടുക്കണം ^മുഖ്യമന്ത്രി

വികസന പദ്ധതികൾ ജനം ഏറ്റെടുക്കണം -മുഖ്യമന്ത്രി ചക്കരക്കല്ല്: കേരളത്തിൽ നടക്കുന്ന വികസന പദ്ധതികൾ ബഹുജനങ്ങൾ ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിറക്കുനി-പറശ്ശിനിക്കടവ് റോഡ് അഭിവൃദ്ധിപ്പെടുത്തൽ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാറി​െൻറ ഇൗ വർഷത്തെ ഏറ്റവും കൂടുതൽ ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവൃത്തിയാണിത്. കേന്ദ്രത്തി​െൻറ റോഡ് വികസന ഫണ്ടാണിതിന് മുഖ്യമായും ഉപയോഗിക്കുന്നത്. റോഡ് വീതികൂട്ടി യഥാർഥ രീതിയിൽ പൂർത്തിയാക്കാൻ ജനങ്ങളുടെ സഹകരണം വളരെ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. െപാതുമരാമത്ത് മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, പി.കെ. ശ്രീമതി എം.പി, കെ.കെ. രാഗേഷ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.സി. മോഹനൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. വസന്തകുമാരി, ധർമടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബേബി സരോജം, പി.കെ. ഗീതമ്മ, എ.കെ. ചന്ദ്രൻ മാസ്റ്റർ, ടി.വി. ലക്ഷ്മി, ടി.വി. സീത, എം. പങ്കജാക്ഷൻ, എൻ. പത്മനാഭൻ, എം. അനന്തൻ മാസ്റ്റർ, പി. ബാലൻ, കെ. മഹിജ, കെ. ഷൈമ, വി. ലക്ഷ്മണൻ, പി. മോഹൻ, കെ. അജിത, കെ.കെ. ജയരാജൻ, എം.പി. താഹിർ, കെ.കെ. രാജൻ, പി.കെ. മിനി, വിജയൻ വട്ടിപ്രം, മമ്പറത്ത് രാജൻ, ജോമോൻ, കെ.പി. പ്രഭാകരൻ, ടി.എസ്. സിന്ധു, ടി. ഭാസ്കരൻ, കെ.കെ. നാരായണൻ എന്നിവർ സംസാരിച്ചു. 6/25/2017 7:48:45 PM
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.