അതിർത്തിവനമേഖലയിൽ വന്യമൃഗവേട്ടയും മരംകൊള്ളയും വ്യാപകം

ശ്രീകണ്ഠപുരം: കർണാടക അതിർത്തിയോടുചേർന്ന വനമേഖലകളിൽ വന്യമൃഗവേട്ടയും മരംകൊള്ളയും തകൃതിയായി നടക്കുേമ്പാഴും തടയേണ്ടവർ തിരിഞ്ഞുനോക്കുന്നില്ല. വനാന്തരത്തിൽ വലിയ ഏറുമാടങ്ങളും ഷെഡുകളും ഒരുക്കി താമസിച്ചാണ് നായാട്ടുസംഘങ്ങൾ നാടൻ തോക്കുകൾ ഉപയോഗിച്ചും മറ്റും വന്യജീവിവേട്ട നടത്തുന്നത്. നേരത്തെതന്നെ ഇത്തരം സ്ഥിതി ഉണ്ടായിരുന്നെങ്കിലും വനപാലകർ പരിശോധന തുടർച്ചയായി നടത്തിയപ്പോൾ നായാട്ടുസംഘടങ്ങൾ പ്രവർത്തനം നിർത്തിയിരുന്നു. എന്നാൽ, വനപാലകരെ സ്വാധീനിച്ച് ചില വൻകിട നായാട്ടുസംഘങ്ങൾ വീണ്ടും വന്യജീവിവേട്ടയും മരംകൊള്ളയും നടത്തുകയാണ്. നായാട്ടുസംഘങ്ങൾക്ക് ഒത്താശചെയ്യാൻ വേണ്ടിയാണ് വനപാലകർ വനത്തിലേക്ക് പോകാത്തതെന്നും ആക്ഷേപമുണ്ട്. നാടൻതോക്കും തിരകളും മറ്റു കെണികളും ഒരുക്കിയാണ് വന്യജീവികളെ വേട്ടയാടുന്നത്. കാട്ടുപന്നി, കുരങ്ങ്, മലാൻ, വെരുക്, മാൻ, മുയൽ, ഉടുമ്പ്, വിവിധയിനം പക്ഷികൾ എന്നിവയെയെല്ലാം ദിനംപ്രതി വേട്ടയാടുന്നുണ്ട്. ഇവയുടെ ഇറച്ചികൾക്കായി ഒേട്ടറെ ആവശ്യക്കാരും രംഗത്തുണ്ടെന്നതിനാൽ നല്ല വില ഇൗടാക്കിയാണ് ഇറച്ചി വിൽക്കുന്നത്. മൃഗങ്ങളെ വേട്ടയാടുന്ന സംഘങ്ങൾതന്നെയാണ് ചന്ദനം, കരിമരം, തേക്ക്, മറ്റ് കാട്ടുമരങ്ങൾ എന്നിവ രാത്രികാലങളിൽ മുറിച്ചുകടത്തുന്നത്. കാട്ടുമരങ്ങൾ ലോറികളിൽ കയറ്റിയശേഷം മുകൾഭാഗത്ത് ഏതെങ്കിലും നാട്ടുമരങ്ങളുടെ കഷണം കയറ്റിവെക്കുന്നതിനാൽ എവിടെയെങ്കിലും പരിശോധനയുണ്ടായാലും പെെട്ടന്ന് പിടികിട്ടില്ല. ലക്ഷങ്ങൾ വിലവരുന്ന കരിമരങ്ങളടക്കം ഇത്തരത്തിൽ മുറിച്ചുകടത്തുന്നുണ്ട്. മഴക്കാലം തുടങ്ങിയതോടെ ശബ്ദം പുറേമ കേൾക്കില്ലെന്ന ഗുണവും മരംകൊള്ളക്കാർക്ക് ലഭിക്കുന്നുണ്ട്. കാഞ്ഞിരക്കൊല്ലി, ചിറ്റാരി, പാടാംകവല, വഞ്ചിയം, ആടാംപാറ, ഒന്നാംപാലം, കുന്നത്തൂർ, ആനയടി, അരീക്കാമല, വൈതൽമല, പൊട്ടൻപ്ലാവ് പ്രദേശങ്ങളോട് ചേർന്ന അതിർത്തി വനങ്ങളിലെല്ലാം ദിനംപ്രതി വന്യജീവിവേട്ടയും മരംകൊള്ളയും നടക്കുന്നുണ്ട്. ടൂറിസം കേന്ദ്രമായ വൈതൽമലയിലും കാഞ്ഞിരക്കൊല്ലിയിലും വംശമറ്റുകൊണ്ടിരിക്കുന്ന ഒേട്ടറെ വന്യജീവികളുണ്ട്. വനപാലകരുടെ രഹസ്യ ഒത്താശയോടെ തന്നെയാണ് വന്യജീവികളെ വേട്ടയാടി ഇറച്ചി വിൽക്കുന്നത്. മദ്യശാലകളിലും മറ്റും കുരങ്ങി​െൻറയും കാട്ടുപന്നിയുടെയും വെരുകി​െൻറയും മലാ​െൻറയും ഇറച്ചികൾ വൻതോതിൽ എത്തിക്കുന്നത് നായാട്ടുസംഘങ്ങളാണ്. കഴിഞ്ഞവർഷം കാഞ്ഞിരക്കൊല്ലി മേഖലയിലെ അതിർത്തിവനത്തിൽനിന്ന് മുറിച്ചുകടത്തുകയായിരുന്ന നിരവധി കരിമരങ്ങൾ തളിപ്പറമ്പ് ഫോറസ്റ്റ് അധികൃതർ പിടികൂടി രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. നാടൻതോക്കുകളും തിരകളുമായി ഒേട്ടറെ പേരെ പലതവണകളായി നേരത്തെ അതിർത്തിവനമേഖലകളിൽനിന്ന് പൊലീസും എക്സൈസും വനംവകുപ്പും ചേർന്ന് പിടികൂടിയിരുന്നു. കഴിഞ്ഞവർഷം ചന്ദനക്കാംപാറ ആടാംപാറക്കടുത്തുവെച്ച് കുരങ്ങി​െൻറ ഇറച്ചിയുമായി മൂന്നുപേരെ വനപാലകർ പിടികൂടിയിരുന്നു. കള്ളത്തോക്കുകളും വിവിധ ആയുധങ്ങളും വെടിയുണ്ടകളുമെല്ലാം അന്ന് പ്രതികളിൽനിന്ന് പിടിച്ചെടുത്തിരുന്നു. വെരുകി​െൻറയും മലാ​െൻറയും ഉടുമ്പി​െൻറയും ഇറച്ചികളുമായി നിരവധിപേരെ തളിപ്പറമ്പ് ഫോറസ്റ്റ് അധികൃതർ കഴിഞ്ഞവർഷം പിടികൂടിയിരുന്നു. എന്നാൽ, ജാമ്യത്തിലിറങ്ങുന്നതോടെ പലരും വീണ്ടും നായാട്ടിലിറങ്ങുന്ന സ്ഥിതിയാണുണ്ടായത്. അതിർത്തിവനമേഖലകളിൽ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന വനപാലകർ നായാട്ടുസംഘങ്ങളുമായി ഒത്തുകളി നടത്തി വന്യമൃഗവേട്ടക്കും മരംകൊള്ളക്കും കൂട്ടുനിൽക്കുകയും ഒാഹരിപറ്റുകയും ചെയ്യുന്നതായും വിവരമുണ്ട്. വനമേഖലകളിൽ നിരവധി വ്യാജവാറ്റുകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. കാഞ്ഞിരക്കൊല്ലി ചിറ്റാരി പുഴക്കരയിൽ വ്യാജ ചാരായ നിർമാണകേന്ദ്രംതന്നെ പ്രവർത്തിക്കുന്നുണ്ട്. വനപാലകർ പലരും കൃത്യമായി ഡ്യൂട്ടിക്കെത്താറില്ലെന്നതി​െൻറ തെളിവാണ് വനംവകുപ്പിൽതന്നെ മികച്ച ഉദ്യോഗസ്ഥർ ഉണ്ടെങ്കിലും അവരെപോലും വഞ്ചിച്ചുകൊണ്ടാണ് താഴെ തട്ടിലുള്ള ചിലർ അതിർത്തിമേഖലയിൽ കൃത്യമായി ജോലിചെയ്യാതെ മുങ്ങിനടക്കുന്നത്. നായാട്ടുസംഘങ്ങളെ സഹായിക്കാനാണ് ഇത്തരം മുങ്ങലെന്ന് കാര്യ അതിർത്തിമേഖലയിലെ കർഷകരും മറ്റും അധികൃതരെ അറിയിക്കാനും തുടങ്ങിയിട്ടുണ്ട്. കർശന നടപടിയുണ്ടാകാൻ ഇനിയും വൈകിയാൽ വന്യജീവികളേറെയും നാമാവശേഷമാവുകയും മരംകൊള്ള തുടർക്കഥയാവുകയും ചെയ്യും. 6/25/2017 8:11:39 PM
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.