റേഷൻ കാർഡ് വിതരണം

തളിപ്പറമ്പ്: താലൂക്ക് സപ്ലൈ ഓഫിസ് പരിധിയിൽ 27 മുതൽ ജൂലൈ ഒന്നുവരെ പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്യുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. 27ന് എട്ടിക്കുളം (റേഷൻകട നമ്പർ രണ്ട്), രാമന്തളി (മൂന്ന്, നാല്), പാലക്കോട് (ഏഴ്), കണ്ടങ്കാളി (15), പയ്യന്നൂർ (16), കൊക്കാനിശ്ശേരി (18). 28ന് മുള്ളൂൽ (170), വെള്ളിക്കിൽ (171), പട്ടുവം (173, 174), കുറ്റിക്കോൽ (175), മുറിയാത്തോട് (207), കൂവോട് (229). 29ന് ചേപ്പറമ്പ് (99), ശ്രീകണ്ഠപുരം (101), ഐച്ചേരി (104), മടമ്പം (106), ചെങ്ങളായി (151), കാവുമ്പായി (263). 30ന് കാർത്തികപുരം (68, 282), അരിവിളഞ്ഞപൊയിൽ (223), പൂവഞ്ചാൽ (256), നെടുവോട് (258), ചീക്കാട് (269). ജൂലൈ ഒന്നിന് ബാവുപ്പറമ്പ് (117), മുയ്യം (155), ചെറുക്കള (157), കുറുമാത്തൂർ (158), കരിമ്പം (266). രാവിലെ 10നും വൈകീട്ട് അഞ്ചിനുമിടയിൽ ഫോട്ടോയെടുത്ത കാർഡുടമയോ അവർ അധികാരപ്പെടുത്തിയ വ്യക്തിയോ പഴയ കാർഡും തിരിച്ചറിയൽ രേഖകളുമായി എത്തി കാർഡ് വാങ്ങണമെന്ന് ടി.എസ്.ഒ സാബു ജോസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.