സർക്കാറി​െൻറ മൂന്നാമത്തെ നോട്ടീസിനും ഡി.ജി.പി വിശദീകരണംനൽകി ചട്ടവിരുദ്ധമായി ഒന്നുംചെയ്​തിട്ടില്ല

തിരുവനന്തപുരം: ഡി.ജി.പി എന്ന നിലക്കിറക്കിയ ഉത്തരവ് സംബന്ധിച്ച സർക്കാർ നോട്ടീസിന് ടി.പി. സെൻകുമാർ മറുപടി നൽകി. കീഴ്വഴക്കങ്ങൾ ലംഘിച്ച് താൻ ഒന്നുംചെയ്തില്ലെന്നും മുൻഗാമികൾ പുറത്തിറക്കിയ ഉത്തരവുകൾ നടപ്പാക്കാൻ മാത്രമാണ് താൻ നിർദേശിച്ചതെന്നുമാണ് ഡി.ജി.പി വിശദീകരിച്ചതെന്നാണ് വിവരം. സർക്കാറി​െൻറ നോട്ടീസിന് വിശദീകരണം നൽകിയെന്നും എന്നാൽ ത​െൻറ മറുപടിയിൽ എെന്താക്കെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് 30ന് േശഷം വെളിപ്പെടുത്താമെന്നും സെൻകുമാർ 'മാധ്യമ' ത്തോട് പറഞ്ഞു. ടി.പി. സെൻകുമാർ പുറത്തിറക്കിയ ഉത്തരവ് ചോദ്യംചെയ്തും അടിയന്തരമായി വിശദീകരണം ആവശ്യപ്പെട്ടും ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസ് ഇൗമാസം 16നാണ് ഡി.ജി.പിക്ക് നോട്ടീസ് നൽകിയത്. സർവിസിൽനിന്ന് വിരമിക്കാൻ ദിവസങ്ങൾമാത്രം ശേഷിക്കുന്ന സെൻകുമാറിനെതിരെ അച്ചടക്കനടപടി ഉൾപ്പെടെ കൈക്കൊള്ളുന്നതിന് മുന്നോടിയായാണ് ഈ വിശദീകരണം ആരായലെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ചി​െൻറ ചുമതല തനിക്കാണെന്നുൾപ്പെടെ വ്യക്തമാക്കി ഡി.ജി.പി ഇറക്കിയ ഉത്തരവി​െൻറ അടിസ്ഥാനത്തിലുള്ള വിശദീകരണമാണ് ആരാഞ്ഞിരുന്നത്. എന്തടിസ്ഥാനത്തിലാണ് സെൻകുമാർ സ്വയം ടി ബ്രാഞ്ചി​െൻറ ചുമതല തനിക്കാണെന്ന് പ്രഖ്യാപിച്ചത്? മുമ്പ് ഡി.ജി.പി ആയിരുന്നപ്പോൾ ഇത്തരത്തിൽ ഫയലുകൾ പരിശോധിച്ചിരുന്നോ? അങ്ങനെയെങ്കിൽ അന്ന് ഏതൊക്കെ ഫയലുകൾ പരിശോധിച്ചു? തുടങ്ങി അഞ്ച് ചോദ്യങ്ങൾക്കാണ് ഡി.ജി.പിയോട് വിശദീകരണം തേടിയിരുന്നത്. അക്കാര്യങ്ങൾക്കാണ് ഡി.ജി.പി വിശദീകരണം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.