നികിത ഹരി ചരിത്രം കുറിക്കുകയാണ്...

നികിത ഹരി ചരിത്രം കുറിക്കുകയാണ്... വടകര: നികിത ഹരി എന്ന വടകരക്കാരി ഉയരങ്ങൾ കീഴടക്കുകയാണ്. 35 വയസ്സിനുതാഴെയുള്ള ലോകത്തെ ഏറ്റവും മികച്ച 50 വനിത എൻജിനീയർമാരുടെ പട്ടികയിൽ നികിത ഹരി ഇടം നേടിയതാണ് ഏറ്റവും ഒടുവിലത്തെ നേട്ടം. ബ്രിട്ടീഷ് പത്രമായ ടെലിഗ്രാഫും വിമൺസ് എൻജിനീയറിങ് സൊസൈറ്റിയും ചേർന്നാണ് ഇൗ പട്ടിക തയാറാക്കിയത്. 2013ൽ കേംബ്രിജ് സർവകലാശാലയിൽ പ്രവേശനം ലഭിച്ച ഈ മിടുക്കി രണ്ടുവർഷം പിന്നിടുമ്പോഴേക്കും യുറോപ്പിൽ പ്രസിദ്ധീകരിക്കുന്ന ഫോർബ്സ് മാസികയുടെ അണ്ടർ 30 ലിസ്റ്റിൽ നോമിനിയായി ഇടം നേടിയിരുന്നു. ഇന്ത്യയിൽനിന്ന് ഫോർബ്സ് മാസികയുടെ ലിസ്റ്റിൽ സ്ഥാനം പിടിക്കുന്ന ആദ്യത്തെ വനിത എൻജിനീയറായിരുന്നു നികിത. ഗവേഷണത്തിനൊപ്പം സമൂഹത്തിന് ഗുണകരമായ സംരംഭങ്ങൾക്കും നേതൃത്വം നൽകുന്ന നികിതക്ക് നെഹ്റു ട്രസ്റ്റ് കേംബ്രിജ് യൂനിവേഴ്സിറ്റി സ്കോളർഷിപ്, എഫ്.എഫ്.ഡബ്ല്യു.ജി റിസർച്ച് ഫൗണ്ടേഷൻ ഗ്രാൻറ്, ചർച്ചിൽ കോളജ് ഗ്രാൻറ്, സ്നോഡൽ ട്രസ്റ്റ്, ഗൂഗിൾ സ്കോളർഷിപ് എന്നിവയും ലഭിച്ചിട്ടുണ്ട്. മലയാളിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അഗീകാരങ്ങളിൽ ഒന്നായാണ് നികിത ഇതിനെ വിലയിരുത്തുന്നത്. എല്ലാ വിജയത്തിനുപിന്നിലും ത​െൻറ താൽപര്യങ്ങൾക്കൊപ്പം നിന്ന കുടുംബം മാത്രമാണെന്ന് നികിത ഹരി പറയുന്നു. വടകര സ്വദേശി വി.പി. ഹരിദാസി​െൻറയും ഗീതയുടെയും മകളാണ്. അനുജൻ അർജുൻ എൻജിനീയറിങ് വിദ്യാർഥിയാണ്. kz01 നികിത ഹരി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.