റിയാദിൽ മരിച്ച കണ്ണൂർ സ്വദേശിനിയുടെ ഖബറടക്കം കഴിഞ്ഞു

കണ്ണൂർ: റിയാദിൽ മരിച്ച കണ്ണൂർ സ്വദേശിനിയുടെ മൃതേദഹം ഖബറടക്കി. താണ പോസ്റ്റ് ഒാഫിസിനുസമീപം 'െസറീനി'ൽ പള്ളിക്കണ്ടി സഹീഷി​െൻറ ഭാര്യ ഷംറീനി​െൻറ (28) ഖബറടക്കമാണ് റിയാദിൽ നടന്നത്. ഇൻഷുറൻസ് കമ്പനിയിൽ ജീവനക്കാരനായ ഭർത്താവ് സഹീഷി​െൻറ കൂടെ വർഷങ്ങളായി ഇവർ റിയാദിലായിരുന്നു താമസം. മടക്കര റംല ഹൗസിൽ ഷംസുദ്ദീൻ-റംല ദമ്പതികളുടെ മകളാണ്. ഷംറീനി​െൻറ മകൻ അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഷഹൽ റിയാദ് ബാഴ്‌സലോണ അക്കാദമിയുടെ അണ്ടർ- 11 ടീമി​െൻറ കൂടെ സ്‌പെയിനിൽ ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ നൗകാമ്പിൽ ടൂർണമ​െൻറ് കളിച്ചിരുന്നു. മകൾ: ഷറീൻ. സഹോദരൻ: ഷെർഷാദ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.