വില്ലേജ് ഓഫിസുകളിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ മിന്നൽപരിശോധന നടത്തി

കാസർകോട്: റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ കാഞ്ഞങ്ങാട്, ചെറുവത്തൂർ വില്ലേജ് ഓഫിസുകളിൽ മിന്നൽപരിശോധന നടത്തി. കഴിഞ്ഞദിവസം കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫിസ് അധികൃതർ ഭൂനികുതി സ്വീകരിക്കാത്തതിനെ തുടർന്ന് ഒരു കർഷകൻ ജീവനൊടുക്കിയ സാഹചര്യത്തിലാണ് മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലയിൽ മിന്നൽപരിശോധന നടത്തിയത്. ജില്ല കലക്ടർ ജീവൻബാബുവും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ കാഞ്ഞങ്ങാട് വില്ലേജ് ഓഫിസിലും അതിനുശേഷം ചെറുവത്തൂർ വില്ലേജ് ഓഫിസിലുമാണ് മന്ത്രി പരിശോധന നടത്തിയത്. ഇരു വില്ലേജ് ഓഫിസുകളിെലയും ഫയലുകൾ മന്ത്രിയും കലക്ടറും പരിശോധിച്ചു. അവിടത്തെ ജനങ്ങളുടെ പരാതികളും മന്ത്രി ചോദിച്ചറിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.