കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ നടക്കുന്ന മെഗാ ശുചീകരണത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പെങ്കടുക്കും. കോർപറേഷനിലെ മുഴുവൻ ഡിവിഷനുകളിലും ശുചീകരണം വൻ ജനപങ്കാളിത്തേത്താടെ നടപ്പിലാക്കുന്നതിന് ഇന്നലെ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനമായി. ഒാരോ ഡിവിഷനിലും ശുചീകരണത്തിന് എത്ര രൂപ വേണമെങ്കിലും നൽകുമെന്നും മേയർ യോഗത്തിൽ അറിയിച്ചു. ശുചീകരണത്തിന് എൻ.ആർ.എച്ച്.എം ഉൾപ്പെടെയുള്ള ഫണ്ടുകളടക്കം 35,000 രൂപയാണ് ഒാരോ ഡിവിഷനുകളിലേക്കും നൽകിയിട്ടുള്ളത്. ഇതിൽ കൂടുതൽ എത്ര വന്നാലും നൽകും. കോർപറേഷനിലെ എല്ലാ പി.എച്ച്.സികളിലും ഡോക്ടർമാരെ നിയമിച്ചിട്ടുണ്ട്. മെഗാ ശുചീകരണത്തിെൻറ ഭാഗമായി 27ന് ഉച്ചക്കുശേഷം മൂന്നുമണിക്ക് കോർപറേഷൻ കൗൺസിൽ ഹാളിൽ വിപുലമായ യോഗം വിളിച്ചുചേർക്കും. ആശുപത്രികൾ, കോളജുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികൾ, 55 ഡിവിഷനുകളിലെയും കൗൺസിലർമാർ, സന്നദ്ധ സംഘടന പ്രതിനിധികൾ, സർവിസ് സംഘടനകൾ, ബഹുജന പ്രസ്ഥാന പ്രതിനിധികൾ എന്നിവർ യോഗത്തിൽ പെങ്കടുക്കണമെന്ന് മേയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.