ഇൗദ്​ സുഹൃദ്​ സംഗമവും അനുമോദനവും

പയ്യന്നൂർ: പെരുമ്പ സർവിസ് പോയൻറിൽ നടന്ന ഇൗദ് സുഹൃദ് സംഗമത്തിൽ തനിമ സാംസ്കാരിക വേദി സംസ്ഥാന സമിതി അംഗം ജമാൽ കടന്നപ്പള്ളി ഇൗദ് സന്ദേശം കൈമാറി. കവിതക്ക് തുളുനാട് മാസികയുടെ കൂർമൽ എഴുത്തച്ഛൻ സ്മാരക സാഹിത്യ പുരസ്കാരം നേടിയ ഗോമതി ടീച്ചർക്ക് ഉപഹാരം വേലായുധൻ മാസ്റ്റർ നൽകി. സർവിസ് പോയൻറ് ചെയർമാൻ വേലായുധൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഭാസ്കരൻ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ, സുജാത ടീച്ചർ, സുമിത ടീച്ചർ എന്നിവർ സംസാരിച്ചു. ഇ.വി. രമേശൻ മാസ്റ്റർ സ്വാഗതവും ടി.പി. കുഞ്ഞബ്ദുല്ല മാസ്റ്റർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.