കല്യാശ്ശേരി മണ്ഡലം വിദ്യാലയ വികസന ശിൽപശാല

പഴയങ്ങാടി: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തി​െൻറ ഭാഗമായി മണ്ടൂർ ചെറുതാഴം ബാങ്ക് ഹാളിൽ പി. കരുണാകരൻ എം.പി ഉദ്ഘാടനം ചെയ്തു. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എസ്.എസ്.എ ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലത്തിലെ മികച്ച വിദ്യാലയങ്ങൾക്ക് ഡോ. എ.പി. കുട്ടികൃഷ്ണൻ ഉപഹാരം നൽകി. ചെറുതാഴം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മുഹമ്മദ് അഷാഖ്, കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറിയിലെ ദിലീപ് എന്നിവരെ അനുമോദിച്ചു. സ്കൂൾ പര്യവേക്ഷണം എന്ന വിഷയത്തിൽ ഡോ. ടി.പി. കലാധരൻ ക്ലാസെടുത്തു. ആയുഷ് വകുപ്പ് ഡയറക്ടർ ഡോ. എം. സുഭാഷ് യോഗ പദ്ധതി വിശദീകരിച്ചു. എ.ഇ.ഒ ഗംഗാധരൻ വെള്ളൂർ സ്വാഗതവും രാജേഷ് കടന്നപ്പള്ളി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.