must ദുരഭിമാനക്കൊല; യുവതിയെയും ഭർതൃസഹോദരിയെയും ചുട്ടുകൊന്നു

മൊറാദാബാദ്(യു.പി): ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ചതിന് യുവതിയെയും ഭർതൃസഹോദരിയെയും തീെവച്ചുകൊന്നു. മൊറാദാബാദിലെ അൻവ്ലാ ഘട്ടിലാണ് സംഭവം. ഗുൽഫ്സ, ഷബാനൂർ എന്നിവരെയാണ് യുവതിയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയത്. ഗുൽഫ്സായുടെ വിവാഹത്തെ വീട്ടുകാർ എതിർത്തിരുന്നു. യുവതിക്കെതിരെ മൂന്നുതവണ എസ്.പിക്ക് പരാതി നൽകുകയും ചെയ്തു. എന്നാൽ, നടപടി എടുക്കാത്തതിനെ തുടർന്നാണ് വീട്ടുകാർ ക്രൂരകൃത്യത്തിന് മുതിർന്നത്. എട്ട് പേർക്കെതിരെ കേസ് എടുത്തതായും ഒരാളെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. രണ്ടുവർഷം മുമ്പ് യുവതി വീട്ടുകാർക്കെതിെര പരാതി നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.