സ്വാശ്രയ കരാർ: ആരോഗ്യമന്ത്രിയുടെ തീരുമാനം ആരോഗ്യകരമാകണം ^എ.ഐ.എസ്.എഫ്

സ്വാശ്രയ കരാർ: ആരോഗ്യമന്ത്രിയുടെ തീരുമാനം ആരോഗ്യകരമാകണം -എ.ഐ.എസ്.എഫ് കണ്ണൂര്‍: സാമൂഹികനീതിയും മെറിറ്റും സംരക്ഷിക്കുമെന്ന എൽ.ഡി.എഫ് നയം അട്ടിമറിച്ച് മാനേജ്‌മ​െൻറുകള്‍ക്ക് നേട്ടമുണ്ടാക്കാന്‍ സഹായിക്കുന്ന തീരുമാനങ്ങളിൽനിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് എ.ഐ.എസ്.എഫ് ദേശീയ കൗണ്‍സില്‍ അംഗം കെ.ആര്‍. ചന്ദ്രകാന്ത് പറഞ്ഞു. സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മ​െൻറുമായി സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ച് അംഗീകരിച്ച സ്വാശ്രയകരാര്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടുന്ന വിദ്യാർഥികള്‍ക്ക് ആരോഗ്യകരമായ തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.എസ്.എഫ് ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം. അമല്‍ജിത്ത് ആലക്കോട് അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് ജില്ല പ്രസിഡൻറ് എം.സി. സജീഷ്, എ.ഐ.എസ്.എഫ് ജില്ല സെക്രട്ടറി എം. അഗേഷ്, സി.വി. വൈശാഖ്, ശ്രേയ രതീഷ്, കെ. ശ്രീയേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.