ഉന്നത വിജയികൾക്ക്​ അനുമോദനം

കണ്ണപുരം: കണ്ണപുരം പഞ്ചായത്തി‍​െൻറയും പഞ്ചായത്ത് ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് ഉന്നത വിജയികളെ അനുമോദിച്ചു. ചെറുകുന്ന് സൗത്ത് എൽ.പി സ്കൂളില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. എക്സൈസ്‌ പ്രിവൻറിവ് ഓഫിസര്‍ വി.വി. ഷാജി ലഹരി വിമുക്ത ബോധവത്കരണ ക്ലാസെടുത്തു. കണ്ണപുരം പഞ്ചായത്ത് പ്രസിഡൻറ് കെ.വി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.പി. ഷാജിര്‍, കെ. ഷൈന, പി.വി. ബാബു രാജേന്ദ്രന്‍, കെ.സി. ലജിത, കെ.വി. ബാലൻ മാസ്റ്റർ, എന്‍.ഒ. പ്രഭാകരന്‍, രാജേഷ് പാലങ്ങാട്ട്, ടി. ബാബു, പി.വി. ജിതേഷ് തുടങ്ങിയവര്‍ സംസാരിച്ചു. കെ. മോഹനന്‍ സ്വാഗതവും കെ. ജനാർദനന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.