ആത്മനൊമ്പരം പകർന്ന്​ അവസാനവെള്ളിയും ഒറ്റ രാവും

കണ്ണൂർ: വിശ്വാസികൾക്ക് ആത്മനൊമ്പരത്തി​െൻറ ദിനമായിരുന്നു ഇന്നലെ. പുണ്യം നിറഞ്ഞ റമാദ​െൻറ ദിനങ്ങൾ വിട്ടുപിരിയുന്നതി​െൻറ നൊമ്പരം. അനുഗ്രഹം പെയ്തിറങ്ങിയ പുണ്യമാസത്തിലെ അവസാന വെള്ളിയാഴ്ച പള്ളികൾ നിറഞ്ഞുകവിഞ്ഞു. അവസാന പത്തി​െൻറ അവസാന ഒറ്റ രാവായ 29 രാവും ഇന്നലെയായിരുന്നു. ജുമുഅ നമസ്കാരത്തിനായി രാവിലെതന്നെ പള്ളികളിൽ തിരക്കേറി. ഖുർആൻ പാരായണത്താൽ മുഖരിതമായിരുന്നു ജുമാ മസ്ജിനുകൾ. ജുമുഅ ഖുത്തുബകളിൽ റമദാൻ വിടചൊല്ലുന്നതി​െൻറ ഗദ്ഗദങ്ങളാണ് മിമ്പറുകളിൽനിന്ന് ഉതിർന്നുവീണത്. 'അസ്സലാമു അലൈക്ക യാ ശഹ്റ റമദാന്‍' എന്ന യാത്രാമൊഴി പള്ളിയങ്കണങ്ങളില്‍ ഉയർന്നപ്പോള്‍ വിശ്വാസികളുടെ ഖല്‍ബകം തേങ്ങി. ഖതീബുമാർ കണ്ഠമിടറിയാണ് പുണ്യമാസത്തി​െൻറ പിൻവാങ്ങലി​െൻറ നഷ്ടം വിവരിച്ചത്. ഒരു മാസക്കാലത്തോളം വ്രതാനുഷ്ഠാനം വഴി സ്വായത്തമാക്കിയ ആത്മവിശുദ്ധിയും ജീവിത ൈനർമല്യവും കാത്തുസൂക്ഷിക്കാൻ ഖതീബുമാർ ആഹ്വാനംചെയ്തു. സഹജീവികളോടുള്ള കനിവ് വറ്റാതിരിക്കാനും അവർ ഉദ്ബോധിപ്പിച്ചു. രാപ്പകല്‍ ഭേദമില്ലാതെ ഒരു മാസം നീണ്ട സവിശേഷമായ റമദാന്‍ ചൈതന്യം തുടര്‍ന്നും നിലനിര്‍ത്താൻ റമദാ​െൻറ ശേഷിക്കുന്ന മണിക്കൂറുകൾകൂടി പ്രാർഥനാനിരതമാക്കാനുള്ള തയാറെടുപ്പിലാണ് വിശ്വാസികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.