സർക്കാർ ആശുപത്രികൾ സുസജ്ജം; രോഗികൾക്ക് ആശങ്കവേണ്ട -^മന്ത്രി

സർക്കാർ ആശുപത്രികൾ സുസജ്ജം; രോഗികൾക്ക് ആശങ്കവേണ്ട --മന്ത്രി കാസർകോട്: ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളും മഴക്കാല പകർച്ചവ്യാധി രോഗങ്ങൾ നേരിടാൻ സുസജ്ജമാണെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ കലക്ടറേറ്റിൽ നടന്ന അവലോകനയോഗത്തിൽ അറിയിച്ചു. മരുന്നുക്ഷാമം ശ്രദ്ധയിൽപെടുത്തിയാൽ ഉടൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ ആശുപത്രികളിലും ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തും. പാരാമെഡിക്കൽ ജീവനക്കാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ആശുപത്രികളിൽ രോഗികൾക്ക് ആത്മവിശ്വാസത്തോടെ കടന്നുചെല്ലാനുളള സാഹചര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വിവിധ സർക്കാർ ആശുപത്രി വികസനസമിതികൾ യോഗംചേർന്ന് പകർച്ചവ്യാധികൾ നേരിടുന്നതിനുള്ള നടപടികൾ ആസൂത്രണം ചെയ്യണമെന്ന് മന്ത്രി നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.