കഥകൾ ബാക്കിയാക്കി കഥാകാരൻ വിടവാങ്ങി

നീലേശ്വരം: തൂലികയിൽ കഥകൾ ബാക്കിയാക്കി മടിക്കൈയുടെ കഥാകാരൻ യാത്രയായി. വൃക്കസംബന്ധമായ രോഗത്താൽ ഇന്നലെ രാവിലെ പടിഞ്ഞാറ്റംകൊഴുവൽ അമ്മയുടെ തറവാടുവീട്ടിലായിരുന്നു മടിക്കൈ രാമചന്ദ്ര​െൻറ അന്ത്യം. ജീവിതകാമനകളുടെ ലളിതാവിഷ്കരണങ്ങളിലൂടെ സാധാരണ വായനക്കാരുടെ ഹൃദയംകവർന്ന കഥാകാരനായിരുന്നു. ഗ്രാമ, നഗരസംഘർഷങ്ങളിൽ ചോർന്നുപോകുന്ന മനുഷ്യബന്ധങ്ങളും നഷ്ടപ്പെടുന്ന ജൈവലോകവും എഴുത്തുകളിൽ രൂപപ്പെട്ടവയാണ്. പ്രതിസന്ധികളിൽ തളരാതെ മുന്നേറുന്ന 'സ്ത്രീപർവ'ത്തിലെ വസുന്തര ടീച്ചർ മലയാള നോവലിലെ ശക്തമായ സ്ത്രീകഥാപാത്രമാണ്. എഴുത്തുകളിൽ സ്ത്രീകഥാപാത്രങ്ങളാണ് പ്രമേയത്തിലൂടെ ശ്രദ്ധിക്കപ്പെട്ടത്. പത്താംതരത്തിൽ പഠിക്കുേമ്പാൾ ചെറുകഥകൾ എഴുതാൻ തുടങ്ങി. എട്ടു നോവലുകൾ ഇതിനകം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. രാവിലെ മാറിൽ, നക്ഷത്രവിരുന്ന്, സ്ത്രീപർവം, അഗ്നിപഥം, സ്നേഹപൂർവം, സ്നേഹഗീതങ്ങൾക്ക് വിഷാദരാഗം, ഒരു വിഷാദരാഗം പോലെ എന്നിവയാണ് പ്രസിദ്ധീകരിച്ച നോവലുകൾ. 2006ൽ സ്ത്രീപർവം നോവലിന് ഒ.വി. വിജയൻ സ്മാരക അവാർഡും 2010ൽ തിക്കുറിശ്ശി ഫൗണ്ടേഷ​െൻറ അവാർഡും രാമചന്ദ്രനെ തേടിയെത്തി. 25ാം വയസ്സിൽ തുടങ്ങിയ പല അസുഖങ്ങളും കാരണം വിവാഹജീവിതം വേണ്ടെന്നുവെച്ചു. 1985ൽ കോഴിക്കോട് പൂർണ ബുക്സ് ആദ്യ നോവലായ 'രാവി​െൻറ മാറിൽ' ഇറക്കി. ഇപ്പോൾ രണ്ടു നോവലും ഒരു ചെറുകഥാ സമാഹാരവും പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിനിടയിലാണ് മരണം തട്ടിയെടുത്തത്. ഒന്നരവർഷമായി ഇരുവൃക്കയും തകരാറിലായി ഡയാലിസിസ് ചെയ്താണ് ജീവിതം മുന്നോട്ടുനയിച്ചത്. തൂലികയിൽ ഇനിയും കഥാപാത്രങ്ങൾ അവശേഷിപ്പിച്ച് മടിക്കൈയുടെ കഥാകാരൻ മറ്റൊരു കഥകളുടെ ലോകത്തേക്ക് യാത്രയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.