ലൈബ്രറി റൂം ഉദ്ഘാടനം

കാസർകോട്: വായനവാരാചരണത്തി​െൻറ ഭാഗമായി ചെർക്കള സെൻട്രൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാഹിന സലിം നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി കുട്ടികളിൽനിന്ന് 24,835 രൂപ വിലമതിക്കുന്ന 984 പുസ്തകങ്ങളാണ് ശേഖരിച്ചത്. ബാലസാഹിത്യം, നോവൽ, ചെറുകഥ, നാടകം, ജീവചരിത്രം, ആത്മകഥ, ഡിക്ഷ്നറി, കവിത എന്നിവകളെല്ലാം ശേഖരത്തിൽ കുട്ടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രൈമറി, ഹൈസ്കൂൾ തലങ്ങളിൽ ഏറ്റവും കൂടുതൽ പുസ്തകം ശേഖരിച്ച ക്ലാസുകളെ ഇബ്രാഹിം ചെർക്കള മെഡലുകൾ നൽകി ആദരിച്ചു. പി.ടി.എ പ്രസിഡൻറ് സി.എച്ച്. മുഹമ്മദ്കുഞ്ഞി അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപകൻ വേണുഗോപാലൻ, മുഹമ്മദ്കുഞ്ഞി ബേവി, ആമു തായൽ, പീതാംബരൻ, ഉമൈബ, ഫൗസിയ, ചന്ദ്രശേഖരൻ, സമീർ തെക്കിൽ, മാഹി ചെർക്കള, ശ്രീജ, പുഷ്പവല്ലി, സെബാസ്റ്റ്യൻ, രാജേഷ് പാടി, നൗഷാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.