മൊഗ്രാൽ പുഴ മലിനീകരണം: പകർച്ചവ്യാധികൾ പടരുമെന്ന ഭീതിയിൽ ജനങ്ങൾ

മൊഗ്രാൽ: മൊഗ്രാൽ പുഴ മാലിന്യക്കൂമ്പാരമായതോടെ മൊഗ്രാൽ പ്രദേശം മുഴുവന്‍ ദുര്‍ഗന്ധപൂരിതമായി. അറവുമാലിന്യവും മറ്റു വീടുകളിലെ മാലിന്യവുംകൊണ്ട് പ്രദേശം വീർപ്പുമുട്ടുകയാണ്. മഴക്കാലമായതോടെ പകർച്ചവ്യാധികൾ പടരുമെന്നഭീതിയിലാണ് ജനങ്ങൾ. പഞ്ചായത്ത് അധികൃതർ സംഭവങ്ങൾക്കുനേരെ മുഖംതിരിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ഈ അവസ്ഥ തുടർന്നാൽ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് ഡി.വൈ.എഫ്.ഐ മൊഗ്രാൽ യൂനിറ്റ് സെക്രട്ടറി അർഷാദ് തവക്കൽ പഞ്ചായത്ത് അധികൃതർക്ക് നൽകിയ നിവേദനത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.