ബദിയടുക്ക സി.എച്ച്​.സിയിൽ കിടത്തിച്ചികിത്സ തുടങ്ങിയില്ല

ബദിയടുക്ക: ഡോക്ടർ ഉണ്ടായിട്ടും സ്റ്റാഫ് നഴ്സി​െൻറയും മറ്റു ജീവനക്കാരുടെയും അഭാവം കാരണം ബദിയടുക്ക സി.എച്ച്.സിയിൽ കിടത്തിച്ചികിത്സ തുടങ്ങിയില്ല. നിലവിൽ മെഡിക്കൽ ഓഫിസർ അടക്കം ആറു ഡോക്ടർമാരുണ്ട്. ഇതിന് പുറേമ താൽക്കാലികമായി രണ്ടു ഡോക്ടർമാരുണ്ടായിട്ടും രാത്രിസമയം രോഗികളെ പ്രവേശിപ്പിക്കുന്നില്ല. താൽക്കാലികമായി ഒരാളടക്കം മൂന്നു സ്റ്റാഫ് നഴ്സുണ്ട്. എന്നാൽ, ഒരു സ്റ്റാഫ് നഴ്സി​െൻറ കുറവാണ് രാത്രിസമയം അഡ്മിറ്റ് ചെയ്യാതെ രോഗികളെ തിരിച്ചയക്കുന്നത്. ദിനംപ്രതി മുന്നൂറോളം രോഗികൾ ഇവിടെ ചികിത്സക്കായെത്തുന്നുണ്ട്. നേരത്തെ, ഡോക്ടർമാരുടെ കുറവാണ് കിടത്തിച്ചികിത്സക്ക് തടസ്സമായി പറഞ്ഞത്. എന്നാൽ, ഡോക്ടർ എത്തുേമ്പാൾ സ്റ്റാഫ് നഴ്സി​െൻറ അഭാവമാണ് അധികൃതർ പറയുന്നത്. നേരത്തെ ഉണ്ടായിരുന്ന ഒരു സ്റ്റാഫ് നഴ്സ് ഇപ്പോൾ അവധിയിലാണ്. ഇതിന് പകരം മറ്റൊരാൾ വന്നില്ല. കിടത്തിച്ചികിത്സക്കാവശ്യമായ കെട്ടിടസൗകര്യങ്ങളും മറ്റും ഇവിടെയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.