പട്ടികജാതി വിഭാഗത്തിന് സ്​ഥലവും വീടും: അപേക്ഷ 30വരെ സ്വീകരിക്കും

കാസർകോട്: പട്ടികജാതി വികസനവകുപ്പി​െൻറ 2017-18 വർഷത്തെ പദ്ധതികളായ ഭവനപുനരുദ്ധാരണം, പഠനമുറി, ഭൂരഹിത -പുനരധിവാസ പദ്ധതി എന്നിവക്ക് കാസർകോട് മുനിസിപ്പൽ ബ്ലോക്ക് പരിധിയിലെ പുതിയ അപേക്ഷകൾ ജൂൺ 30വരെ സ്കൗട്ട് ഭവന് സമീപമുള്ള ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ സ്വീകരിക്കും. കഴിഞ്ഞവർഷം പട്ടികജാതി വികസന ഓഫിസിൽ നിലവിലുള്ള ഗ്രാമസഭ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്കാണ് ആനുകൂല്യം നൽകുന്നത്. ഇതിൽ ഉൾപ്പെട്ടവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഈ പട്ടിക തീർന്നശേഷമായിരിക്കും പുതിയ അപേക്ഷകരെ ആനുകൂല്യത്തിന് പരിഗണിക്കുക. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ ആധാർ കാർഡ്, ഐഡൻറിറ്റി കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുസഹിതം ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ ലഭിക്കണം. സ്ഥലത്തിന് അപേക്ഷിക്കുന്നവരുടെ പേരിൽ സ്ഥലം ഉണ്ടായിരിക്കാൻ പാടില്ല. കുടുംബപരമായി മൂന്നു സ​െൻറിൽ കൂടുതൽ സ്ഥലം ലഭിക്കാൻ സാധ്യതയുള്ളവരും അപേക്ഷിക്കേണ്ടതില്ല. ഇതുസംബന്ധമായി വില്ലേജ് ഓഫിസറിൽനിന്നുള്ള നോ ലാൻഡ് സർട്ടിഫിക്കറ്റ്, അപേക്ഷയോടൊപ്പം ഹാജരാക്കണം. വീടിന് അപേക്ഷിക്കുന്നവർക്ക് ഏതെങ്കിലും ഏജൻസിയിൽനിന്ന് മുമ്പ് വീട് ലഭിച്ചിരിക്കാൻ പാടില്ല. താമസയോഗ്യമായ വീടില്ലെന്ന സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. വകുപ്പിൽനിന്ന് സ്ഥലം ലഭിച്ചവർക്ക് മുൻഗണന നൽകും. അപേക്ഷകർ ജാതി, വരുമാനം, കൈവശാവകാശം മുതലായവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അവർ ഗുണഭോക്താവായി തെരഞ്ഞെടുക്കുന്നമുറക്ക് ഹാജരാക്കിയാൽ മതി. അപേക്ഷാഫോറത്തി​െൻറ മാതൃക കാസർകോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽനിന്ന് ലഭിക്കും. ഫോൺ: 8547630172.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.