സാഹിത്യകാരൻ മടിക്കൈ രാമചന്ദ്രൻ

നീലേശ്വരം: സ്വാതന്ത്ര്യസമരസേനാനിയും മുൻ മടിക്കൈ പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന പരേതനായ കെ.എം. കുഞ്ഞിക്കണ്ണ​െൻറ മകനും കഥാകൃത്തുമായ മടിക്കൈ രാമചന്ദ്രൻ (55) നിര്യാതനായി. വൃക്കസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. നിരവധി നോവലുകളും ചെറുകഥ സമാഹാരങ്ങളും രചിച്ചിട്ടുണ്ട്. നോവലിന് നിരവധി അവാർഡുകളും ലഭിച്ചിരുന്നു. മാതാവ്: പരേതയായ കണ്ണമ്പാത്തി കുഞ്ഞിപ്പെണ്ണ്. സഹോദരങ്ങൾ: കെ.എം. രമണി (മാലോം), ശാർങ്ധരൻ, പത്മിനി, കെ.എം. നാരായണൻ (റിട്ട. ബാങ്ക് മാനേജർ, ജില്ല സഹ. ബാങ്ക്), ഭാസ്കരൻ, കെ.എം. ജനാർദനൻ (വക്കീൽ ഗുമസ്തൻ), പ്രഭാകരൻ, സാവിത്രി (കുണ്ടംകുഴി), കെ.എം. പ്രസന്ന (പട്ടികജാതി വകുപ്പ്, കാസർകോട്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.