പിലിക്കോട് സ്‌കൂളിൽ കെ.എസ്.യു പ്രവർത്തകരെ എസ്.എഫ്.ഐക്കാർ ആക്രമിച്ചു

ചെറുവത്തൂർ: പിലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസബന്ദിന് നേതൃത്വം നൽകിയ കെ.എസ്.യു പ്രവർത്തകരെ ഇടത് അനുകൂല അധ്യാപകസംഘടന നേതാക്കളുടെ ഒത്താശയോടെ എസ്.എഫ്.ഐക്കാർ ആക്രമിച്ചതായി പരാതി. കെ. റഹിൽ, എം. ആഷിർ എന്നീ പ്ലസ് ടു വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സതേടി. കെ.എസ്.യു പ്രവർത്തകർക്കുനേരെ നടന്ന ആക്രമണത്തിൽ കെ.എസ്.യു-, യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചു. പിലിക്കോട് ചേർന്ന പ്രതിഷേധയോഗം കെ.എസ്.യു ജില്ല പ്രസിഡൻറ് നോയൽ ടോമിൻ ജോസഫ് ഉദ്‌ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് നവനീത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. റിഷേഷ്, രഞ്ജിൽ രാജീവ്, നിഖിൽ ചിറക്കൽ, ശ്രീരാജ് കല്യാട്ട് എന്നിവർ സംസാരിച്ചു. -
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.