ചികിത്സാസഹായം കൈമാറി

വെള്ളരിക്കുണ്ട്: അർജുൻ ചികിത്സാനിധിയിലേക്ക് സഹായവുമായി ക്ലബ് പ്രവർത്തകർ. കോളിയാട് ലക്കിസ്റ്റാർ ക്ലബ് പ്രവർത്തകരാണ് 15,500 രൂപ ചികിത്സാസഹായ സമിതിക്ക് കൈമാറിയത്. ചെമ്പൻകുന്നിലെ കൂലിത്തൊഴിലാളികളായ ഭരത​െൻറയും കൗസല്യയുെടയും മകൻ അർജുൻ (17) അസുഖം ബാധിച്ച് മാസങ്ങളായി തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലാണ്. ലക്ഷങ്ങൾ െചലവുവരുന്ന ചികിത്സക്കായി നാട്ടുകാർ കമ്മിറ്റി രൂപവത്കരിച്ച് തുക സമാഹരിക്കുകയാണ്. കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ ലക്കിസ്റ്റാർ ക്ലബ് ഭാരവാഹികളായ കെ. രതീഷ്, സുരേഷ് കപ്പാത്തി എന്നിവർ തുക കൈമാറി. കെ.പി. നാരായണൻ, യു. കരുണാകരൻ, ഇ.ടി. ജോസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.