ഇത്​ കീരിയാട്​ കൊതുകുവളർത്തുകേന്ദ്രം

പുതിയതെരു: ചിറക്കൽ പഞ്ചായത്തിൽ കീരിയാട്ട് കൊതുകുകൾ പെറ്റുപെരുകുേമ്പാഴും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. കൊല്ലറത്തിക്കൽ പള്ളി- കീരിയാട് മിൽ റോഡിൽ റോവേഴ്സ് ക്ലബിനുസമീപത്തുള്ള സ്വകാര്യവ്യക്തിയുടെ 20 സ​െൻറോളം വരുന്ന സ്ഥലത്താണ് മലിനജലം കെട്ടിക്കിടന്ന് കൊതുകുകൾ പെറ്റുപെരുകുന്നത്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കളും ഭക്ഷണാവശിഷ്ടങ്ങളും കുമിഞ്ഞുകൂടിയിട്ടുണ്ട്. പലതവണ പരാതിപ്പെട്ടിട്ടും ആരോഗ്യവകുപ്പ് അധികൃതർ ഗൗരവത്തിലെടുത്തില്ലെന്ന് പരിസരവാസികൾ പറയുന്നു. പരിസരത്തെ കിണറുകളിലെ വെള്ളം കുടിക്കാൻപറ്റാതെ ഉപയോഗശൂന്യമായിരിക്കുകയാണ്. ദുർഗന്ധം കാരണം വീട്ടിലിരുന്ന് ഭക്ഷണം കഴിക്കാൻപോലും പ്രയാസപ്പെടുകയാണ്. സന്ധ്യകഴിഞ്ഞാൽ കൊതുക് ശല്യം രൂക്ഷമാണ്. മുഴുവൻസമയവും പുകയിട്ട് മാത്രമേ വീട്ടിൽ കഴിയാൻ സാധിക്കുന്നുള്ളൂവെന്നാണ് സമീപവാസികൾ പറയുന്നത്. ചിറക്കൽ കീരിയാെട്ട സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മലിനജലം കെട്ടിക്കിടക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.