101ൽ വിളിക്കാതെ ഫയർഫോഴ്​സ്​ കുതിച്ചെത്തി; കാൾടെക്സ്​ 'ക്ലീനായി'

കണ്ണൂർ: കുതിച്ചെത്തിയ ഫയർ എൻജിനിൽനിന്ന് വാക്കത്തിയും കൈക്കോട്ടുമൊക്കെയായി ഫയർമാൻമാർ ചാടിയിറങ്ങിയപ്പോൾ കാൾടെക്സിൽ ബസ് കാത്തുനിന്ന യാത്രക്കാർ സംഗതി എന്തെന്നറിയാതെ മിഴിച്ചുനിന്നു. 'രക്ഷാപ്രവർത്തനം' തുടങ്ങിയപ്പോഴാണ് ഫയർഫോഴ്സ് എത്തിയതെന്തിെനന്ന് ജനങ്ങൾക്ക് മനസ്സിലായത്. കൊതുകുകളും മാലിന്യവും സൃഷ്ടിക്കുന്ന രോഗാവസ്ഥയിൽ നാട്ടുകാർക്ക് രക്ഷയേകുന്നതിനായിരുന്നു ആരും 101ൽ വിളിക്കാതെതന്നെ ഇന്നലെ ഫയർഫോഴ്സ് എത്തിയത്. മൂേന്നാടെ എത്തിയ സംഘം കാൾടെക്സിലെ ബസ് കാത്തിരിപ്പുകേന്ദ്രവും അതിനുപിറകിലെ ഒാടകളും തലശ്ശേരി ഭാഗത്തേക്കുള്ള റോഡി​െൻറ വശങ്ങളിലെ മാലിന്യവുമെല്ലാം നീക്കി. ബസ് കാത്തിരിക്കുന്നവർ നാറ്റം സഹിച്ചും കൊതുകുകളുടെ ആക്രമണത്തിനിരയായുമായിരുന്നു ഇത്രയുംകാലം കഴിഞ്ഞത്. മാലിന്യം കെട്ടിക്കിടക്കുന്നതും ബസ്ബേയിൽതന്നെ വെള്ളം കെട്ടിക്കിടക്കുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടായിരുന്നു. ഇതിനൊക്കെ പരിഹാരമെന്നനിലയിൽ പ്രദേശം ക്ലീനാക്കിയ ഫയർഫോഴ്സ് ജനങ്ങളുടെ കൈയടിനേടിയാണ് മടങ്ങിയത്. പരിസരമലിനീകരണംമൂലം പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ അത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഫയർഫോഴ്സ് എത്തിയത്. സ്റ്റേഷൻ ഒാഫിസർ പി.വി. പ്രകാശ് കുമാറി​െൻറ നേതൃത്വത്തിലായിരുന്നു ശുചീകരണം. knb 03 ഫയർഫോഴ്സ് കാൾടെക്സ് പരിസരം ശുചീകരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.