കണ്ണൂർ: തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി ജില്ല നഗരാസൂത്രണ ഓഫിസിൽ പൊതുജനങ്ങൾക്കായി സ്ഥാപിച്ച ജൂൺ 27ന് ഉച്ചക്ക് രണ്ടുവരെ നടക്കും. സിവിൽ സ്റ്റേഷനിലെ ഡി.പി.സി ഓഫിസിൽ പ്രവർത്തിക്കുന്ന ടൗൺ പ്ലാനിങ് ഓഫിസിൽ നടക്കുന്ന ചടങ്ങിൽ പരാതികൾ പരിഹരിക്കുന്നതിന് ചുമതലയുള്ള കോഴിക്കോട് മേഖല പെർഫോമൻസ് ഓഡിറ്റ് ഓഫിസർക്കാണ് താക്കോൽ കൈമാറുക. തദ്ദേശ സ്ഥാപനങ്ങളെ കൂടുതൽ സുതാര്യമാക്കുന്നതിനും പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായി ഓഫിസുകളിൽ ഗ്രാമ,-ബ്ലോക്ക്, ജില്ല പഞ്ചായത്ത് ഓഫിസുകൾ, മുനിസിപ്പാലിറ്റി, കോർപറേഷൻ ഓഫിസുകൾ, ടൗൺ പ്ലാനിങ് ഓഫിസുകൾ എന്നിവിടങ്ങളിൽ പരാതിപ്പെട്ടി സ്ഥാപിക്കണമെന്ന് കഴിഞ്ഞമാസം തദ്ദേശവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതുവഴി ജനങ്ങൾക്കുള്ള അഭിപ്രായങ്ങൾ, നിർദേശങ്ങൾ, പരാതികൾ, ആക്ഷേപങ്ങൾ എന്നിവ അറിയിക്കാം. ഓരോ മാസവും ഇവ പരിശോധിച്ച് പ്രശ്നപരിഹാരത്തിനുള്ള അടിയന്തരനടപടികൾ സ്വീകരിക്കാനാണ് സർക്കാർ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.