ചുമട്ടു​തൊഴിലാളികൾ കലക്​ടറേറ്റ്​ മാർച്ച്​ നടത്തി

കണ്ണൂർ: ചുമട്ടുതൊഴിലാളി നിയമം കാലോചിതമായി പരിഷ്കരിക്കുക, എ.എൽ.എ.ഒ കാർഡ് നൽകാനുള്ള അധികാരം ബോർഡ് സെക്രട്ടറിക്ക് നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ചുമട്ടുതൊഴിലാളി യൂനിയൻ സി.െഎ.ടി.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് പടിക്കലേക്ക് മാർച്ചും ധർണയും നടത്തി. സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ ഉദ്ഘാടനം ചെയ്തു. പി.വി. കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. കെ. മനോഹരൻ, അരക്കൻ ബാലൻ എന്നിവർ സംസാരിച്ചു. കെ.പി. രാജൻ സ്വാഗതം പറഞ്ഞു. സ്റ്റേഡിയം കോർണർ േകന്ദ്രീകരിച്ച് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് തൊഴിലാളികൾ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.