ഫാർമസിസ്​റ്റ്​ റാങ്ക്​ ഹോൾഡേഴ്​സ്​ അസോസിയേഷൻ കലക്​ടറേറ്റ്​ ധർണ

കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് ധര്‍ണ നടത്തി. 1961ലെ സ്റ്റാഫ് പാറ്റേണ്‍ കാലോചിതമായി പരിഷ്‌കരിച്ച് ആവശ്യമായ ഫാര്‍മസിസ്റ്റ് തസ്തികകള്‍ സൃഷ്ടിക്കുക, ഫാര്‍മസിസ്റ്റ് ഗ്രേഡ് നിയമനനടപടികള്‍ ത്വരിതപ്പെടുത്തുക, എല്ലാ സര്‍ക്കാര്‍ പദ്ധതികളിലും മരുന്നുവിതരണത്തിന് ഫാര്‍മസിസ്റ്റി​െൻറ സേവനം ഉറപ്പുവരുത്തുക, ഫാര്‍മസി പ്രാക്ടീസ് െറഗുലേഷന്‍ കര്‍ശനമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. ഒ.സി. നവീന്‍ചന്ദ് അധ്യക്ഷത വഹിച്ചു. എ. അമൃത സ്വാഗതം പറഞ്ഞു. കെ. മുരളീധരന്‍, അനില്‍കുമാര്‍, ടി.പി. രാജീവന്‍, കൃഷ്ണപ്രകാശ്, പ്രഭാകരന്‍, പ്രദീപ് കുമാര്‍, എം. രാമചന്ദ്രൻ, അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.