മടിക്കേരി: ദക്ഷിണ കന്നട ജില്ലയിലെ കല്ലടക്കയിൽ എസ്.ഡി.പി.െഎ പ്രവർത്തകൻ കല്ലായി അശ്റഫിെൻറ കൊലപാതകത്തിൽ എസ്.ഡി.പി.െഎ പ്രവർത്തകർ മടിക്കേരിയിൽ . ഇന്ദിര ഗാന്ധി സർക്കിളിൽ തടിച്ചുകൂടിയ പ്രവർത്തകർ ഒരുമണിക്കൂറോളം റോഡ് ഉപരോധിച്ചു. കൊലയാളികൾക്കെതിരെ യു.എ.പി.എ ചുമത്തണമെന്നും അശ്റഫിെൻറ കുടുംബത്തിന് 25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടുള്ള നിവേദനം കലക്ടർക്ക് നൽകി. ജില്ല പ്രസിഡൻറ് അമീൻ മൊഹ്സിൻ, സെക്രട്ടറി അബ്ദുല്ല അഡ്കാർ, വൈസ് പ്രസിഡൻറ് ലിയാഖത്ത് അലി, ജില്ല സമിതി അംഗങ്ങളായ ഇബ്രാഹിം, നഗരസഭ അംഗം പീറ്റർ, ശൗക്കത്ത് അലി, ശാഫി എന്നിവർ നേതൃത്വം നൽകി. മടിക്കേരി: ബംഗളൂരു-മൈസൂരു-മടിക്കേരി-കുശാൽനഗർ-മാണി സംസ്ഥാനപാത ദേശീയപാതയാക്കി ഉയർത്തുമെന്ന് കർണാടക പൊതുമരാമത്ത് മന്ത്രി എച്ച്.സി. മഹാദേവപ്പ നിയമസഭയിൽ അറിയിച്ചു. 2014ൽ തയാറാക്കിയ 4600 കോടി രൂപയുടെ ഹൈവേ പദ്ധതിയാണ് നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്. നാഷനൽ ഹൈവേ 275 എന്നറിയപ്പെടുന്ന പദ്ധതിക്കുവേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ കണക്കും മറ്റും തീരുമാനിക്കാൻ സർവേ ഉടൻ ആരംഭിക്കുമെന്ന് അറിയിച്ചു. ബംഗളൂരു-മൈസൂരു -117 കി.മീ., മൈസൂരു-മടിക്കേരി -110 കി.മീ., മടിക്കേരി-മാണി -90 കി.മീ. റോഡാണ് നാലുവരി പാതയാക്കി ഉയർത്താൻ തീരുമാനം. കർണാടക റോഡ് െഡവലപ്മെൻറ് അേതാറിറ്റിയാണ് പദ്ധതിയുടെ ചുമതല ഏറ്റെടുത്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.