കിരൺ ഓട്ടിസം സെൻറർ ഉദ്ഘാടനം

കണ്ണൂർ: കണ്ണൂർ എസ്.എസ്.എയുടെ കീഴിലുള്ള തായത്തെരുവിലെ നവീകരിച്ച കിരൺ ഓട്ടിസം സ​െൻററി​െൻറ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ഓട്ടിസംപോലുള്ള ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾ പല കഴിവുകളുമുള്ളവരാണെന്നും അവ കണ്ടെത്തി േപ്രാത്സാഹിപ്പിച്ചാൽ അവരെ മികവിലേക്ക് നയിക്കാനാവുമെന്നും മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.പി. ജയബാലൻ മാസ്റ്റർ, കോർപറേഷൻ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സി. സീനത്ത്, ഡി.ഡി.ഇ എം. ബാബുരാജൻ, ഡയറ്റ് പ്രിൻസിപ്പൽ ഇൻചാർജ് പി.യു. രമേശൻ, കണ്ണൂർ ഡി.ഇ.ഒ സി.ഐ. വത്സല, േപ്രാഗ്രാം ഓഫിസർ ടി.വി. വിശ്വനാഥൻ, കണ്ണൂർ നോർത്ത് എ.ഇ.ഒ കെ.വി. സുരേന്ദ്രൻ, സി.ആർ.സി കൺവീനർ ടി.വി. ശൈലജ എന്നിവർ സംസാരിച്ചു. ജില്ല േപ്രാജക്ട് ഓഫിസർ ഡോ. പി.വി. പുരുഷോത്തമൻ സ്വാഗതവും ബി.പി.ഒ കൃഷ്ണൻ കുറിയ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.