സ്​പോർട്​സ്​ ഹോസ്​റ്റൽ ജലസംഭരണി ശുചീകരിച്ചു

കണ്ണൂർ: കണ്ണൂർ സ്പോർട്സ് ഹോസ്റ്റലിലെ ജലസംഭരണി ഡി.വൈ.എഫ്.െഎ പ്രവർത്തകർ ശുചീകരിച്ചു. ഇന്നലെ രാവിലെയാണ് ഡി.വൈ.എഫ്.െഎ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകരെത്തി ജലസംഭരണി ശുചീകരിച്ചത്. ഹോസ്റ്റലിൽ താമസിക്കുന്ന ഇരുനൂറോളം കുട്ടികൾ തുണി അലക്കാനും മറ്റ് ദൈനംദിന ആവശ്യങ്ങൾക്കുമുപയോഗിക്കുന്ന വെള്ളം മാലിന്യം നിറഞ്ഞ ടാങ്കിൽ നിന്നായിരുന്നു. ഹോസ്റ്റലിൽനിന്നുള്ള പ്ലാസ്റ്റിക് ഉൾെപ്പടെയുള്ള മാലിന്യം ടാങ്കിന് സമീപം കൂട്ടിയിട്ടിരുന്നത് പ്രവർത്തകർ വാഹനത്തിലാക്കി നീക്കംചെയ്തു. വരുംദിവസങ്ങളിൽ മാലിന്യം സംഭരണിക്ക് സമീപം തള്ളുന്നിന് പകരം ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്ന് സ്പോർട്സ് ഹോസ്റ്റൽ അധികൃതർ അറിയിച്ചു. ഡി.വൈ.എഫ്.െഎ ജില്ല പ്രസിഡൻറ് എം. ഷാജർ, സംസ്ഥാന കമ്മിറ്റി അംഗം ഒ.കെ. വിനീഷ്, കെ.കെ. റിജു, എം. ശ്രീരാമൻ, പി. ശ്രുതി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.