പുകയില ഉൽപന്നങ്ങൾ പിടികൂടി

തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ് സ്ക്വാഡും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഒന്നരലക്ഷം വിലവരുന്ന നിരോധിത . വെള്ളിയാഴ്ച വൈകീട്ട് മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ് തലശ്ശേരി സ്റ്റേഷനിലെത്തിയപ്പോഴാണ് ജനറൽ കമ്പാർട്ട്മ​െൻറിൽ സൂക്ഷിച്ച ബാഗിൽനിന്ന് പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സ്വദേശികളായ പന്നാലാൽ, സദാനന്ദ് എന്നിവരെ കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിൽനിന്നുള്ള പുകയില ഉൽപന്നങ്ങൾ മലപ്പുറം ജില്ലയിൽ വിൽപന നടത്താനാണ് കൊണ്ടുവന്നതെന്ന് പിടിയിലായവർ മൊഴിനൽകി. എക്സൈസ് ഇൻസ്പെക്ടർ അമൽരാജി​െൻറ നേതൃത്വത്തിലായിരുന്നു പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.