ലോക്കപ്പിൽ മർദിച്ചതായി പ്രതി; രക്ഷപ്പെടാനുള്ള ശ്രമത്തിൽ വീണു പരിക്കേറ്റതെന്ന്​ പൊലീസ്​

കാസര്‍കോട്: യുവാക്കളെ മർദിച്ച കേസിൽ അറസ്റ്റ്ചെയ്യാനെത്തിയ പൊലീസിനെ ചവിട്ടിയിട്ട് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. ഒാട്ടത്തിനിടയിൽ പരിക്കേറ്റ പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ പൊലീസ് ലോക്കപ്പിൽ മർദിച്ചതായി ജഡ്ജിയോട് പരാതിപ്പെട്ടു. ചെങ്കള തൈവളപ്പിലെ അബ്ദുല്‍ മനാഫാണ് (29)പൊലീസ് കസ്റ്റഡിയില്‍ മര്‍ദിച്ചതായി ജഡ്ജിക്ക് പരാതി നല്‍കിയത്. ചെങ്കള തൈവളപ്പിലെ നുഅ്മാനെയും (16) സുഹൃത്ത് ഫയാസിനെയും മർദിച്ച കേസിലെ പ്രതിയാണ് മനാഫ്. ഈ കേസില്‍ മനാഫിനെ ചെങ്കള കാര്‍ സര്‍വിസ് സ​െൻററില്‍വെച്ച് പിടികൂടി ജീപ്പില്‍ കയറ്റുന്നതിനിടെ എ.ആര്‍ ക്യാമ്പിലെ പൊലീസുകാരനെ ചവിട്ടിവീഴ്ത്തി പരിക്കേല്‍പിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതിനിടയിൽ വീണു പരിക്കേറ്റ പ്രതിയെ പൊലീസ് പിടികൂടി. മനാഫിനെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പൊലീസ് ജീപ്പില്‍വെച്ചും സ്റ്റേഷനില്‍വെച്ചും മര്‍ദിച്ചതായി പരാതിപ്പെട്ടത്. മജിസ്‌ട്രേറ്റ് പരാതി എഴുതിനല്‍കാന്‍ ആവശ്യപ്പെട്ടു. ഇതോടെ അഭിഭാഷക​െൻറ സഹായത്തോടെ മജിസ്‌ട്രേറ്റിന് പരാതി എഴുതി നല്‍കി. ഇതേ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ ചികിത്സക്ക് വിധേയനാക്കാന്‍ കോടതി നിര്‍ദേശിക്കുകയും മനാഫിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുംചെയ്തു. പ്രതിയുടെ വാദം ശരിയല്ലെന്ന് വിദ്യാനഗർ സി.െഎ ബാബു പെരിങ്ങേത്ത് പറഞ്ഞു. മൂന്നുകേസിൽ പ്രതിയാണ് മനാഫെന്ന് സി.െഎ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.