ചൂരിയില്‍ യുവാവിനെ മർദിച്ചതിന് 10 പേര്‍ക്കെതിരെ കേസ്​

കാസര്‍കോട്: ചൂരിയില്‍ യുവാവിനെ മര്‍ദിച്ചതിന് 10 പേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. കറന്തക്കാട് കൃഷ്ണ ടാക്കീസിന് സമീപത്തെ സന്ദീപിനെ (22) മര്‍ദിച്ചതിന് കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയാണ് കേസ്. ചൂരിയിലെ ഫാസ്റ്റ് ഫുഡ് കടയില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ചതിന് സന്ദീപ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അക്രമത്തിനുശേഷം സ്ഥലംവിടാൻ ശ്രമിക്കുേമ്പാഴാണ് സന്ദീപിന് മർദനമേറ്റത്. പിന്നീട് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിക്കേറ്റ സന്ദീപും സുഹൃത്ത് ശ്രീജിത്തും പൊലീസി​െൻറ കസ്റ്റഡിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.