റമദാൻ റിലീഫ്​

പാണലം: റമദാൻ റിലീഫി​െൻറ ഭാഗമായി ചെങ്കള പഞ്ചായത്ത് പാണലം, മാര വാർഡ് മുസ്ലിം ലീഗ് കുടുംബങ്ങൾക്ക് അരിവിതരണവും പെൻഷൻ വിതരണവും നടത്തി. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥിയെ അനുമോദിച്ചു. പി.ബി. അബ്ദുറസാഖ് എം.എൽ.എ, ബി.കെ. അബ്ദുസ്സമദ് എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ സ്‌നേഹോപഹാരം നൽകി. ഖാദർ പാലോത്ത് അധ്യക്ഷത വഹിച്ചു. കെ. അബ്ദുല്ലക്കുഞ്ഞി, കടവത്ത് മുഹമ്മദ്കുഞ്ഞി, സി.എം.എ. സിദ്ദീഖ്, സി.കെ. ഹനീഫ, എ. അഹമ്മദ് ഹാജി, യു. മുഹമ്മദ്കുഞ്ഞി, ബേർക്ക മുഹമ്മദ്കുഞ്ഞി, മുഹമ്മദ്കുഞ്ഞി, അബ്ദുസ്സലാം പാണലം, പി.ഐ.എ. ലത്തീഫ്, ഹനീഫ മാര, കെ.എം. ഷാഹുൽ, ബദറുദ്ദീൻ ചെങ്കള, ഇ.എ. അബ്ദുല്ല മൗലവി, മുഹമ്മദ് കോളിക്കടവ്, ഹമീദ് നെക്കര, ഹുസൈനാർ കുന്നിൽ, പി.എ. മുഹമ്മദ് എന്നിവർ സംസാരിച്ചു. കുമ്പള: മുസ്ലിം ലീഗ് കൊടിയമ്മ വാർഡ് കമ്മിറ്റി റമദാൻ--പെരുന്നാൾ കിറ്റുകൾ നൽകി. കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഷ്റഫ് കൊടിയമ്മ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻറ് ഐ.കെ. അബ്ദുല്ലക്കുഞ്ഞി അധ്യക്ഷത വഹിച്ചു. അബ്ബാസ് കൊടിയമ്മ, ഐ. മുഹമ്മദ് റഫീഖ്, കെ. മമ്മാലി, അബ്ദുല്ല ഇച്ചിലംപാടി, ബി.കെ. അബ്ദുല്ല ഹാജി, മുഹമ്മദ് മടുവം, സി. അന്തുമാൻ, ആലിക്കുഞ്ഞി, നൗഫൽ മൈങ്കൂടൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.