മദ്യനിരോധന സമിതി എക്​സൈസ്​ ഒാഫിസ്​ മാർച്ച്​

കണ്ണൂർ: കേരള മദ്യനിരോധന സമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ എക്സൈസ് ഡെപ്യൂട്ടി കമീഷണർ ഒാഫിസ് മാർച്ചും ധർണയും നടത്തി. ഇടതുസർക്കാറി​െൻറ മദ്യനയം പിൻവലിക്കുക, മദ്യനിരോധന ജനാധികാരം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. സമിതി സംസ്ഥാന പ്രസിഡൻറ് ഫാ. തോമസ് തൈത്തോട്ടം ഉദ്ഘാടനം ചെയ്തു. അപ്രായോഗികമായ മദ്യവർജനനയം പ്രഖ്യാപിച്ച് ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ഇടതുസർക്കാറി​െൻറ നീക്കം വിലപ്പോവില്ലെന്നും ഇതിനെതിരെ സാംസ്കാരികകേരളം ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്യനയം നടപ്പാക്കുന്ന ജൂലൈ ഒന്നിന് സംസ്ഥാനത്ത് കരിദിനമാചരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ടി.പി.ആർ. നാഥ് അധ്യക്ഷത വഹിച്ചു. ദിനു മൊട്ടമ്മൽ, സുരേഷ് ബാബു എളയാവൂർ, അൻസാരി തില്ലേങ്കരി, സി. ഇംതിയാസ്, ജോർജ് വടകര, യു.പി. സിദ്ദീഖ്, കെ.കെ. ഫിറോസ്, രാജേഷ് പാലങ്ങാട്ട്, പ്രഫ. എം.ജെ. മേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.