സദ്​ഗമയ ഹ്രസ്വചിത്ര പ്രകാശനം 26ന്​

കണ്ണൂർ: സദ്ഗമയ ഹ്രസ്വചിത്രം പ്രദർശനത്തിനൊരുങ്ങി. ജില്ല ഹോമിയോപ്പതി വകുപ്പി​െൻറ സദ്ഗമയ പദ്ധതിയുടെ പ്രചാരണാർഥമാണ് ഹ്രസ്വചിത്രം തയാറാക്കിയത്. കുട്ടികളിലെ പഠന-പെരുമാറ്റ-സ്വഭാവവൈകല്യങ്ങൾ പരിഹരിച്ച് അവരെ സമൂഹത്തി​െൻറ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിനുവേണ്ടിയാണ് ഹോമിയോപ്പതി വകുപ്പ് സദ്ഗമയ പദ്ധതി ആരംഭിച്ചത്. ജില്ലയിൽ 2014 നവംബർ 14നാണ് പദ്ധതി ആരംഭിച്ചത്. പാർശ്വഫലങ്ങളില്ലാത്ത ഹോമിയോപ്പതി മരുന്നുകളോടൊപ്പം പ്രത്യേക പരിശീലനം നേടിയ ടീച്ചറുടെ കീഴിലുള്ള പരിശീലനവും അവശ്യംവേണ്ട കൗൺസലിങ്ങും വഴി 82 ശതമാനം കുട്ടികളിൽ മാറ്റംവരുത്താൻ കഴിഞ്ഞെന്ന് ജില്ല മെഡിക്കൽ ഒാഫിസർ (ഹോമിയോ) ഡോ. ജി. ശിവരാമകൃഷ്ണൻ പറഞ്ഞു. പദ്ധതിയുടെ പ്രചാരണാർഥമാണ് ജില്ല ഹോമിയോപ്പതി വകുപ്പ് ഹ്രസ്വചിത്രം തയാറാക്കിയത്. ആയുഷ് മിഷ​െൻറ ഫണ്ടുപയോഗിച്ച് ഒന്നര ലക്ഷം രൂപ െചലവിലാണ് ചിത്രം നിർമിച്ചത്. 50 മിനിറ്റ് നീളുന്ന ചിത്രത്തിൽ 13 പുതുമുഖങ്ങളാണ് കുട്ടികളുടെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഡോ. പി.കെ. സജീന്ദ്രനാണ് സംവിധാനം. ചിത്രത്തി​െൻറ പ്രകാശനം ജൂൺ 26ന് ഉച്ചക്ക് രണ്ടിന് ജില്ല പഞ്ചായത്ത് ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. തുടർന്നുനടക്കുന്ന സെമിനാർ കോർപറേഷൻ മേയർ ഇ.പി. ലത ഉദ്ഘാടനംചെയ്യും. പി.കെ. ശ്രീമതി എം.പി, കലക്ടർ മിർ മുഹമ്മദലി എന്നിവർ ഉപഹാരങ്ങൾ സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ സദ്ഗമയ കൺവീനർ ഡോ. ഇ. സുധീർ, ജില്ല പഞ്ചായത്ത് ആേരാഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ജയബാലൻ, ഡോ. കെ. രാമസുബ്രഹ്മണ്യം, ഡോ. പി.െക. സജീന്ദ്രൻ എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.