താലൂക്ക്​ ആശുപത്രി ഫാർമസി പ്രവർത്തനസമയം നീട്ടി

നീലേശ്വരം: താലൂക്ക് ആശുപത്രിയിലെ ഫാർമസിയുടെ പ്രവർത്തനസമയം രാത്രി 10 വരെ നീട്ടാൻ തീരുമാനിച്ചു. താലൂക്ക് ആശുപത്രി എച്ച്.എം.സി യോഗത്തിലാണ് തീരുമാനം. വൈകുന്നേരങ്ങളിൽ രോഗികളുടെ വൻതിരക്ക് പരിഗണിച്ചാണ് നടപടി. ആഗസ്റ്റ് 30 വരെ താൽക്കാലികമായാണ് ഇൗ ക്രമീകരണം. എച്ച്.എം.സി യോഗത്തിൽ നഗരസഭ ചെയർമാൻ കെ.പി. ജയരാജൻ അധ്യക്ഷതവഹിച്ചു. വൈസ് ചെയർപേഴ്സൻ വി. ഗൗരി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ടി. കുഞ്ഞിക്കണ്ണൻ, പി.എം. സന്ധ്യ, എ.കെ. കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ജമാൽ അഹമ്മദ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.