വീടുകളിൽ പുസ്​തകം വിതരണം ചെയ്ത് മജ്​ലിസ്​ വിദ്യാർഥികൾ

ഇരിട്ടി: വായന വാരാചരണത്തി​െൻറ ഭാഗമായി 'വായന മരിക്കരുത്' എന്ന സന്ദേശവുമായി വീടുകളിൽ പുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്ത് സ്കൂൾ വിദ്യാർഥികൾ മാതൃകയായി. ഉളിയിൽ മജ്ലിസ് ഇംഗ്ലീഷ് മീഡിയം വിദ്യാർഥികളാണ് ഉളിയിലും പരിസരപ്രദേശങ്ങളിലും നൂറോളം വീടുകളിൽ പുസ്തകം വിതരണം ചെയ്തത്. കഥ, സാഹിത്യം, നോവൽ, ചെറുകഥ തുടങ്ങി വിവിധതരം പുസ്തകങ്ങളാണ് വിദ്യാർഥികൾതന്നെ മുൻൈകെയടുത്ത് വാങ്ങി വിതരണം ചെയ്തത്. സ്കൂളിലെ സുകൃതമൊഴി മലയാളം ക്ലബി​െൻറ നേതൃത്വത്തിൽ 70 വിദ്യാർഥികൾ അഞ്ചു സ്ക്വാഡുകളായി തിരിഞ്ഞാണ് വീട് സന്ദർശിച്ചത്. പരിപാടി മജ്ലിസ് സ്കൂൾ മാനേജർ മുഹമ്മദ് മിസ്ബാഹി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അർഷാദ് പള്ളിപ്പാത്ത് അധ്യക്ഷത വഹിച്ചു. പുസ്തകവിതരണത്തിന് ക്ലബ് അംഗങ്ങളായ ഫർഹാൻ യഹ്യ, ശ്രീലക്ഷ്മി പ്രശാന്ത്, ഫാത്തിമത്തുസഹല, കെ. മുഫ്ലിഹ്, സി. റിഫ, ഹസ്ന, അധ്യാപികമാരായ സസ്പതി, പി.വി. ബീന, എം. സുജാത, പി.കെ. സായിജ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.