തോമസി​െൻറ നികുതി പ്രശ്നം പരിഹരിക്കാൻ 28ന് ഹിയറിങ്​ തീരുമാനിച്ചിരുന്നെന്ന്​

പേരാമ്പ്ര: ഭൂനികുതി സ്വീകരിക്കാത്തതിനെ തുടർന്ന് വില്ലേജ് ഒാഫിസിൽ ആത്മഹത്യ ചെയ്ത ചെമ്പനോട കാവിൽ പുരയിടത്തിൽ തോമസി​െൻറ പ്രശ്നം പരിഹരിക്കാൻ ജൂൺ 28ന് കൊയിലാണ്ടി താലൂക്ക് ഒാഫിസിൽ ഹിയറിങ് നടത്താൻ തീരുമാനിച്ചിരുന്നതായും ഇതി​െൻറ അറിയിപ്പ് ബന്ധപ്പെട്ടവർക്ക് അയച്ചുകൊടുത്തതായും താലൂക്ക് ഒാഫിസിൽനിന്ന് അറിയിച്ചു. തോമസി​െൻറ പിതാവ് കൈവശംവെച്ച ഭൂമി മിച്ചഭൂമിയാണെന്ന് കാണിച്ച് രണ്ടു പേർ സുതാര്യ കേരളം പരിപാടിയിൽ ഉൾപ്പെടെ നൽകിയ പരാതിയെ തുടർന്നാണ് ഭൂമി പോക്കുവരവ് ചെയ്തു കൊടുക്കാതിരുന്നത്. ഈ പരാതിയിൽ വില്ലേജ് അധികൃതർ അന്വേഷണം നടത്തുകയും 2016 ജൂൺ നാലിന് വില്ലേജ് ഒാഫിസർ തഹസിൽദാർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഇതിൽ പറയുന്നത് തോമസി​െൻറ പിതാവ് കാവിൽപുരയിടം ജോസഫ് അൺസർവേയിലുള്ള 20 ഏക്കർ ഭൂമി കൈവശം വെച്ചിട്ടുണ്ടെന്നാണ്. ഈ ഭൂമി സർവേ നടത്തി ഇവരുടെ നികുതി സ്വീകരിക്കാനുള്ള നടപടി കൈക്കൊള്ളണമെന്നും റിപ്പോർട്ടിൽ പറയുന്നു. Photo: KPBA 404: കർഷക​െൻറ ആത്മഹത്യയറിഞ്ഞ് ചെമ്പനോട വില്ലേജ് ഒാഫിസ് പരിസരത്ത് തടിച്ചുകൂടിയവർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.