മധ്യപ്രദേശിൽ വീടുകളുടെ ചുവരിൽ ബി.ജെ.പിയുടെ പെയിൻറടി, നാട്ടുകാർക്ക്​ പ്രതിഷേധം

MUST മധ്യപ്രദേശിൽ വീടുകളുടെ ചുവരിൽ ബി.ജെ.പിയുടെ പെയിൻറടി, നാട്ടുകാർക്ക് പ്രതിഷേധം ––––'എ​െൻറ വീട്, ബി.ജെ.പിയുെട വീട്' എന്നാണെഴുതിയത് ഭോപാൽ: മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലിലെ ചില പ്രദേശങ്ങളിൽ വീടുകളുടെ ചുവരിൽ ബി.ജെ.പി പ്രവർത്തകർ പെയിൻറടിച്ചത് വിവാദമായി. വീട്ടുകാരുടെ സമ്മതമില്ലാതെ 'എ​െൻറ വീട്, ബി.ജെ.പിയുെട വീട്' എന്നെഴുതിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. നാട്ടുകാർ പ്രതിഷേധിച്ചെങ്കിലും ബി.െജ.പി പ്രവർത്തകർ പിൻവാങ്ങിയില്ല. നിരവധി കടകളുടെയും കോൺഗ്രസ് പ്രവർത്തകരുടെയും വീടുകളിലും ഇതുപോെല ബി.ജെ.പി പ്രവർത്തകർ ചായമടിച്ചിരുന്നു. വികസനമാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രവർത്തകരുടെ നടപടിയിൽ തെറ്റില്ലെന്നുമാണ് ബി.ജെ.പി പ്രാദേശിക നേതാക്കളുടെ നിലപാട്. മധ്യപ്രദേശിൽ ബി.െജ.പി സർക്കാറിനെതിരെ കർഷകർ പ്രേക്ഷാഭം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ബി.ജെ.പി പ്രവർത്തകരുടെ പെയിൻറടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.