വസ്ത്രവിതരണം

കൂത്തുപറമ്പ്: എം.ഇ.എസ് കോളജ് നാഷനൽ സർവിസ് സ്കീമി​െൻറ നേതൃത്വത്തിൽ സമൂഹത്തിലെ അനാഥരും അഗതികളുമായ നൂറോളം കുട്ടികൾക്ക് പെരുന്നാൾവസ്ത്രം നൽകി. വിദ്യാർഥികൾ സമാഹരിച്ച ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് മാതൃകാപ്രവർത്തനം നടത്തിയത്. തുടർച്ചയായ നാലാം വർഷമാണ് ഈദ്‌ കിസ്‌വ എന്ന പേരിലുള്ള ഈ േപ്രാജക്ട് നടപ്പിലാക്കുന്നത്. വിതരണോദ്‌ഘടനം ജില്ലപഞ്ചായത് പ്രസിഡൻറ് കെ.വി. സുമേഷ് വിദ്യാർഥി നിബ്രാസിന് നൽകി ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ എം.കെ. മഹേന്ദ്രൻ, സുലൈമാൻ ഹാജി, പ്രോഗ്രാം ഓഫിസർ എം.കെ. മുഹമ്മദ്‌ ജാബിർ, ഹാദി അബ്ദുൽ ഗഫൂർ, കെ.വി. നിമിഷ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.