വിദ്യാരംഗം

തലശ്ശേരി: പാറാൽ ഇർഷാദ് യു.പി സ്കൂളിലെ അധ്യാപക-വിദ്യാർഥി സാഹിത്യ കൂട്ടായ്മയായ കലാസാഹിത്യവേദി തിരക്കഥാകൃത്ത് മുഹമ്മദ് ഷഫീഖ് കടവത്തൂർ ഉദ്ഘാടനം ചെയ്തു. റീഹ ഉസ്മാൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഷംസുദ്ദീൻ പാക്കോട്, പ്രഫ. ഹുമയൂൺ കബീർ, ഹെഡ്മാസ്റ്റർ മണിലാൽ, അധ്യാപകരായ മുഹമ്മദ് റാഫി, ഷഹസിയ, ആർ. അമയ, പി. അതുൽ എന്നിവർ സംസാരിച്ചു. ആരോഗ്യവകുപ്പ് ഉണർന്നുപ്രവർത്തിക്കണം തലശ്ശേരി: പനിപടരുന്ന സാഹചര്യത്തിൽ വിരമിച്ച ഡോക്ടർമാരുടെ സേവനമുൾെപ്പടെ ലഭ്യമാക്കി പനി നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിന് ആരോഗ്യവകുപ്പ് ഉണർന്നുപ്രവർത്തിക്കണമെന്ന് തലശ്ശേരി ഇന്ത്യൻ നാഷനൽ ലീഗ് മണ്ഡലം, ടൗൺ കമ്മിറ്റികൾ സർക്കാറിനോടാവശ്യപ്പെട്ടു. മാലിന്യം നീക്കംചെയ്യുന്നതിൽ വരുന്ന വീഴ്ചയും ഹെൽത്ത് ഇൻസ്പെക്ടർമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതും സ്ഥിതിഗതികൾ വഷളാക്കി. രക്ത പരിശോധനകൾക്ക് താൽക്കാലിക ക്യാമ്പുകൾ തുടങ്ങണം. വിരമിച്ച ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സി.കെ. മഹമ്മൂദ് അധ്യക്ഷത വഹിച്ചു. ബി.പി. മുസ്തഫ, ഹാഷിം, കെ.വി. അഹമ്മദ്, പി.കെ. മൊയ്തു, പി. കാസിം, ബംഗ്ലാ ഖാലിദ്, അഹമ്മദ്, പി. ഗഫൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.