ക്ലാസ്​മുറിയിൽ സി.സി കാമറയും യൂനിഫോമിൽ താമര ചിഹ്നവും; പെർള സ്​കൂളിൽ വിവാദം

ബദിയടുക്ക: ക്ലാസ്മുറിയിൽ സി.സി കാമറയും കുട്ടികളുടെ യൂനിഫോമിൽ താമര ചിഹ്നവും പതിച്ചതിൽ രക്ഷിതാക്കൾ പ്രതിഷേധിച്ചു. പെർള സത്യനാരായണ ഹൈസ്കൂളിലാണ് ഇത്തരം വിവാദം ഉയർന്നത്. സ്റ്റാഫ് യോഗത്തിൽ, ഈ വർഷത്തെ യൂനിഫോമിൽ സ്കൂളി​െൻറ എംബ്ലം വെക്കാൻ തീരുമാനിച്ചതായി പറയുന്നു. എന്നാൽ, പി.ടി.എ ഇങ്ങനെ ചർച്ച ചെയ്തില്ലെന്നും ചില അധ്യാപകരുടെയും മാനേജ്മ​െൻറി​െൻറയും ഇടപെടലിലാണ് രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നം അടിച്ചതെന്നാണ് പരാതി. സ്കൂൾ സുരക്ഷിത ഭാഗമായി കാമ്പസിനകത്ത് സി.സി കാമറകൾ സ്ഥാപിക്കുന്നതിനൊപ്പം ക്ലാസ്മുറിയിൽ കാമറകൾ സ്ഥാപിച്ചതും പ്രതിഷേധത്തിന് ഇടയാക്കി. സംഭവം വിവാദമായതോടെ വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തുവന്നു. ഈ നിലപാട് തിരുത്തിയില്ലെങ്കിൽ സ്കൂളിലെ പകുതിയിലേറെ കുട്ടികളെ മാറ്റേണ്ട സ്ഥിതിയാണ് ഉള്ളതെന്ന് പി.ടി.എ വൈസ് ചെയർമാനും സി.പി.എം കുമ്പള ഏരിയ കമ്മിറ്റിയംഗവുമായ രാമകൃഷ്ണ റൈ പറഞ്ഞു. അതേസമയം, സ്കൂളി​െൻറ എംബ്ലത്തിൽ താമരയുണ്ട്. എന്നാൽ, സംഭവത്തിൽ സ്റ്റാഫ് യോഗവും പി.ടി.എയും വിളിച്ച് ആവശ്യമായ തീരുമാനമെടുക്കുമെന്ന് സ്കൂൾ പ്രാധാനാധ്യാപകൻ എം. സുബ്രഹ്മണ്യൻ പറഞ്ഞു. സി.സി കാമറകൾ കാമ്പസിൽ സ്ഥാപിക്കുന്നതല്ലാതെ ക്ലാസ് മുറിയിൽ പാടില്ലെന്ന് ഡി.ഡി.ഇ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.