കാസർകോട്: വായനപക്ഷാചരണത്തിെൻറ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിെൻറയും ജില്ലതല വായനപക്ഷാചരണ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുത്തൻകവിതകളുടെ ആവിഷ്കരണ വേദിയായി. കാഞ്ഞങ്ങാട് മഹാകവി പി സ്മാരക മന്ദിരത്തിൽ കേന്ദ്ര സർവകലാശാല മലയാളവിഭാഗം അസി. പ്രഫ. ഡോ. ആർ. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. കെ.വി. രാഘവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പത്മനാഭൻ ബ്ലാത്തൂർ, രവീന്ദ്രൻ പാടി, സി.പി. ശുഭ, കമലാക്ഷൻ വെള്ളാച്ചേരി, പ്രസാദ് കരുവളം, ജയൻ നീലേശ്വരം, സീതാദേവി കരിയാട്, ഡോ. പള്ളൂർ രാധാകൃഷ്ണൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു. ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.വി. സുഗതൻ സ്വാഗതവും അസി. എഡിറ്റർ എം. മധുസൂദനൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.