ബങ്കരക്കുന്നിൽ മൊബൈൽഫോൺ ടവർനിർമാണം നാട്ടുകാർ തടഞ്ഞു

കാസർകോട്: ജനവാസമേറിയ സ്ഥലത്ത് സ്വകാര്യ മൊബൈൽഫോൺ കമ്പനിയുടെ ടവർ സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. നഗരസഭയിലെ 37ാം വാർഡിൽപെട്ട നെല്ലിക്കുന്ന് ബങ്കരക്കുന്നിൽ സ്വകാര്യവ്യക്തിയുടെ പറമ്പിൽ ടവർ നിർമിക്കുന്നതാണ് ബുധനാഴ്ച പ്രദേശവാസികൾ സംഘടിച്ചെത്തി തടഞ്ഞത്. തുടർന്ന്, നിർമാണപ്രവർത്തനം പൂർത്തിയാക്കാനാവാതെ കമ്പനി ഉദ്യോഗസ്ഥരും തൊഴിലാളികളും മടങ്ങി. നേരേത്ത പഴയ വീടുണ്ടായിരുന്ന പറമ്പിൽ വീട് പൊളിച്ചുനീക്കിയാണ് ടവർ സ്ഥാപിക്കുന്നത്. പുതിയ വീട് പണിയാനാണ് തറ നിർമിക്കുന്നതെന്ന് നാട്ടുകാർ കരുതിയെന്നും ഇന്നലെ ടവർനിർമാണ സാമഗ്രികൾ കൊണ്ടിറക്കുകയും നിർമാണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തപ്പോഴാണ് പരിസരവാസികൾ ഒത്തുകൂടി തടയാനെത്തിയത്. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയിരുന്നു. ടവർനിർമാണത്തിന് നഗരസഭ അനുമതി നൽകിയിട്ടുണ്ടെന്നും മൊബൈൽ കമ്പനി ടവറിന് തറ നിർമിക്കുന്നതുവരെ നാട്ടുകാർ എതിർത്തിരുന്നില്ലെന്നും നഗരസഭ വാർഡ് കൗൺസിലർ സിയാന ഹനീഫ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.