അജ്ഞാതരോഗം; വളർത്തുമുയലുകൾ ചത്തു

മേൽപറമ്പ്: അജ്ഞാതരോഗം ബാധിച്ച് വളർത്തുമുയലുകൾ കൂട്ടത്തോടെ ചത്തു. ചെമ്പിരിക്ക ബൈത്തുൽ ഫാത്തിമ ഹൗസിൽ വളർത്തുന്ന 10 മുയലുകളാണ് രണ്ടു ദിവസത്തിനകം ചത്തത്. ഇരുപതോളം മുയലുകളാണ് ഇവിടെ കൂട്ടിലാക്കി വളർത്തുന്നത്. ശേഷിച്ചവയും രോഗം ബാധിച്ച അവസ്ഥയിലാണ്. ചത്ത മുയലുകളുടെ ജഡം ഉദുമയിലെ മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും പരിശോധന നടത്തി മരണകാരണം കണ്ടെത്താൻ ശ്രമമുണ്ടായില്ലെന്നും പ്രതിരോധമരുന്ന് ലഭിച്ചില്ലെന്നും വീട്ടുകാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.