നീലേശ്വരം: നഗരസഭയിലെ പുറത്തേകൈയിൽ പൈപ്പ്പൊട്ടി കുടിവെള്ളം പാഴാകുന്നു. ജല അതോറിറ്റിയുടെ കീഴിലുള്ള പൈപ്പാണ് പൊട്ടിയത്. ഒഴുകിയ വെള്ളം കെട്ടിക്കിടന്ന് പ്രദേശത്ത് കൊതുക് വളരാനുള്ള സാഹചര്യവുമുണ്ടായിട്ടുണ്ട്. പുറത്തേ കൈയിൽ കുടിവെള്ളമെത്തിക്കാനായി 1956ൽ ആരംഭിച്ച പദ്ധതിയാണിത്. നിലവിൽ കടിഞ്ഞിമൂല പ്രദേശത്തുകൂടി ഈ പദ്ധതിയിൽനിന്ന് കുടിവെള്ളമെത്തിക്കുന്നുണ്ട്. ജല അതോറിറ്റിയുടെ ചെറുവത്തൂരിലെ ഓഫിസിന് കീഴിലാണ് ഈ പദ്ധതി. ഒമ്പതു ദിവസം മുമ്പാണ് പൈപ്പ് പൊട്ടിയത്. അധികൃതരെ വിവരമറിയിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ പറയുന്നു. രണ്ടു മോട്ടോറുകളുള്ളതിൽ ഒന്ന് പ്രവർത്തനരഹിതവുമാണ്. പദ്ധതിയുടെ ടാങ്ക് ശുചീകരിച്ചിട്ട് വർഷങ്ങളായെന്ന പരാതിയുമുണ്ട്. കിണറിൽ ബ്ലീച്ചിങ് പൗഡറിടുക മാത്രമാണ് പതിവ്. ഇതിനായി ചാക്കോടെ ഇറക്കി സൂക്ഷിച്ച ബ്ലീച്ചിങ് പൗഡർ പഴകിയതിനാൽ സമീപത്തെ തെങ്ങിൻചുവട്ടിൽ കൂട്ടിയിട്ടിട്ടുമുണ്ട്. ഇരുമ്പു പൈപ്പുകൾ പലയിടത്തും തുരുമ്പിച്ച അവസ്ഥയിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.