കേളോത്ത് ദേശീയപാതയോരത്ത് പ്ലാസ്​റ്റിക് മാലിന്യം തള്ളി

പെരിയ: പുല്ലൂർ -പെരിയ ഗ്രാമപഞ്ചായത്തിലെ 13ാം വാർഡിൽ കേളോത്ത് ദേശീയപാതയുടെ സമീപം വൻതോതിൽ പ്ലാസ്റ്റിക് മാലിന്യം തള്ളി. കണ്ണൂരിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തി​െൻറ വിലാസവും ഫോൺ നമ്പറും മാലിന്യത്തിൽനിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി വാഹനത്തിലെത്തിയവരായിരിക്കണം മാലിന്യം തള്ളിയതെന്ന നിഗമനത്തിലാണ് സമീപവാസികൾ. സംഭവസ്ഥലത്ത് മഴവെള്ളം കെട്ടിക്കിടക്കുന്നുണ്ട്. കൊതുകു വ്യാപനത്തിനും മഴക്കാലജന്യ രോഗങ്ങൾക്കും ഇത് ഇടയാക്കുമെന്ന് ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ കുഞ്ഞികൃഷ്ണൻ പറഞ്ഞു. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന മാലിന്യം തള്ളിയതിനെതിരെ അമ്പലത്തറ പൊലീസിൽ പരാതി നൽകിയതായി മെഡിക്കൽ ഓഫിസർ ഡോ. ടി.ആർ. രാജ്മോഹൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.