കൊട്ടിയൂർ വൈശാ​േഖാത്സവം: രോഹിണി ആരാധന ഇന്ന്

കേളകം: കൊട്ടിയൂർ വൈശാഖ മഹോത്സവത്തി​െൻറ സവിശേഷ ചടങ്ങായ രോഹിണി ആരാധന ഇന്ന് കൊട്ടിയൂരിൽ നടക്കും. രോഹിണി ആരാധന തൊഴാൻ വിവിധ പ്രദേശങ്ങളിൽനിന്നായി പതിനായിരങ്ങളാണ് കൊട്ടിയൂരിലെത്തുക. ശനിയാഴ്ച തിരുവാതിര ചതുശ്ശതം പെരുമാളിന് നിവേദിക്കും. പെരുമാളിന് നിവേദിച്ച വലിയ വട്ടളം ചതുശ്ശതം ഭക്തർക്ക് നൽകും. ഇന്നലെയും ഭക്തസഹസ്രങ്ങളാണ് വിവിധ പ്രദേശങ്ങളിൽനിന്നായി കൊട്ടിയൂരിലെത്തി പെരുമാൾ ദർശനം നടത്തിയത്. മണിക്കൂറുകൾ കാത്തുനിന്നശേഷമാണ് ദൂെര ദിക്കിൽനിന്ന് എത്തിയവർക്കുപോലും ദർശനം സാധ്യമായത്. ഉച്ചയോടെ അക്കരെ കൊട്ടിയൂർ ഉത്സവനഗരി ഭക്തജനസാഗരമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.